14 December 2025, Sunday

Related news

September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025
September 5, 2025
September 5, 2025
September 5, 2025
September 4, 2025

വിലക്കയറ്റം ഹോട്ടൽ മേഖലയിലും ബാധിച്ചു; ഓണസദ്യക്ക് ഇക്കുറി വില ഉയരും

സ്വന്തം ലേഖകൻ
ആലപ്പുഴ
August 17, 2023 12:19 pm

ഹോട്ടലുകളിലെ ഓണസദ്യക്ക് വില ഉയരും. അരി, പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റമാണ് ഇക്കുറി ഓണാഘോഷം ചിലവേറിയതാക്കുന്നത്. കഴിഞ്ഞവർഷം പ്രാരംഭ വില 250 രൂപയായിരുന്നെങ്കിൽ ഇപ്പോൾ സ്വാദിഷ്ട വിഭവങ്ങളടങ്ങിയ സദ്യക്ക് കുറഞ്ഞത് 350 രൂപവരെ മുടക്കണം. വിഭവങ്ങളുടെ എണ്ണം 20ൽ കൂടുതലാകുന്നതോടെ വില 450 ആകും. കഴിഞ്ഞ വർഷം 1,500 രൂപയ്ക്ക് 5 പേർക്കാണ് ഓണസദ്യ ലഭിച്ചിരുന്നതെങ്കിൽ ഇതേ വിലയിൽ ഇന്ന് 3 പേർക്കുള്ള ഓണസദ്യയാണ് ലഭിക്കുന്നത്. അരിക്കും പച്ചക്കറിക്കുമെല്ലാം വില കുത്തനെ ഉയർന്നതിനാലാണ് മുൻ വർഷത്തെ അപേക്ഷിച്ച് 100–150 രൂപയുടെ വർധന ഈ ഓണത്തിന് ഉണ്ടായതെന്ന് ഹോട്ടലുടമകൾ പറയുന്നു. വിലയെത്രയാണെങ്കിലും ഓണസദ്യ വാങ്ങാൻ ബുക്കിംഗുകൾ നിരവധി ലഭിക്കുന്നുണ്ട്. 

പല ഹോട്ടലുകളും ബുക്കിംഗുകൾ ആരംഭിച്ചതിന് തൊട്ടു പിന്നാലെ ഓണസദ്യ ബുക്ക് ചെയ്യാൻ ഒട്ടേറെപ്പേർ വിളിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ വിളിക്കുന്നവരിൽ കൂടുതലും ബൾക്ക് ഓർഡറുകളെക്കുറിച്ചാണ് അന്വേഷിക്കുന്നതും ബുക്ക് ചെയ്യുന്നതും.
വീടുകളിലേക്കടക്കം ചെറിയ ഓർഡറുകളും വന്നുതുടങ്ങിയതായി അവർ പറയുന്നു. ജോലിത്തിരക്കിനിടയിൽ വലിയ പട്ടണങ്ങളിൽ താമസിക്കുന്നവർക്ക് വീട്ടിൽ ഓണസദ്യയുണ്ടാക്കാൻ സമയമില്ലാത്ത സ്ഥിതിയാണ്. അതിനാൽ കടയിൽ നിന്ന് ഇത് വാങ്ങുക എന്നത് മാത്രമാണ് ഏക മാർഗം. ഓണസദ്യ വാങ്ങാൻ നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് 1,800 രൂപയെടുത്ത് വരുന്നുണ്ടെങ്കിലും ഇത് ഒഴിവാക്കാനാകുന്ന ഒന്നല്ലല്ലോ എന്നാണ് പലരും പറയുന്നത്. നിത്യജീവിതത്തെ ബാധിക്കുന്ന വിധം അവശ്യസാധനങ്ങളുടെ വില വർധിച്ചതോടെയാണ് ഓണം ഇത്ര ചെലവേറിയത്. 

Eng­lish Sum­ma­ry: The price hike also affect­ed the hotel sec­tor; Onsadyak ikuri price will go up

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.