സര്‍വകലാശാലകള്‍ ഒരോ രാജ്യത്തെയും മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സര്‍വകലാശാലകള്‍ സാമൂഹിക നീതി ഉറപ്പാക്കുന്ന കേന്ദ്രങ്ങളാകണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ് നാട് തിരുച്ചിറപ്പള്ളിയില്‍ ഭാരതീദാസന്‍ സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു രണ്ടു പേരും തമിഴ്‌നാടിന്റെ ദ്രാവിഡ മാതൃക വിദ്യഭ്യാസത്തിന് നൽകുന്ന പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ വേദിയിലിരുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അക്കമിട്ടു നിരത്തി.
രാജ്യത്തെ വികസന പ്രവർത്തനങ്ങളും വിദ്യഭ്യാസ മേഖലയിലെ മുന്നേറ്റവും മോഡിയും വിശദീകരിച്ചു. തുടർന്ന്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നടത്തിയ ചടങ്ങിൽ 20,140 കോടി രൂപയുടെ വികസന പദ്ധതികൾ നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം തമിഴ് നാട്ടിനൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിമാനത്താവളങ്ങളുടെ പൂർത്തീകരണം, കൂടുതൽ വിദേശ വിമാന സർവീസുകൾ, മെട്രോ റെയിലിന് രണ്ടാം ഘട്ട തുക, പ്രളയദുരിതാശ്വാസം എന്നിവയിൽ വേഗത്തിൽ നടപടിയുണ്ടാകണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തും.
English Summary
The Prime Minister said that universities play an important role in moving any country forward
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.