
നെറ്റ്ഫ്ളിക്സ് സീരീസായ മണി ഹീസ്റ്റിലെ കഥാപാത്രങ്ങളുടെ പേരുകള്‍ കടമെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. മണി ഹീസ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സംഘം തട്ടിപ്പ് നടത്തി 170 കോടിയിലധികം രൂപയാണ് കൈക്കലാക്കിയത്. ബുധനാഴ്ച ഡൽഹി പൊലീസാണ് മണി ഹീസ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സംഘത്തെ പിടികൂടിയത്. ഡൽഹി സ്വദേശികളായ അർപിത്, പ്രഭാത്, അബ്ബാസ് എന്നിവരാണ് മണി ഹീസ്റ്റിലെ കഥാപാത്രങ്ങളായ
പ്രൊഫസറും അമാൻഡയും ഫ്രെഡ്ഡിയുടെയും പേരുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിരുന്നത്. ഓഹരിവിപണിയിൽ വൻലാഭങ്ങൾ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് 150 കോടിയാണ് സംഘം തട്ടിയെടുത്തത്. അഭിഭാഷകൻ കൂടിയായ അർപിത് ‘പ്രൊഫസർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ പ്രഭാത് ബാച്പേയി അമാൻഡയായും അബ്ബാസ് ഫ്രെഡ്ഡി എന്ന പേരിലുമാണ് സംഘത്തില്‍ അറിയപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.