
സിൽവർലൈൻ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവെച്ച നിർദ്ദേശം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ ശ്രീധരൻ ബദൽ പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ഇ. ശ്രീധരൻ ഉടൻ ദില്ലിയിലെത്തി കേന്ദ്രമന്ത്രിയെ കാണും. അതിനുശേഷം കേന്ദ്രം കേരളത്തെ തങ്ങളുടെ നിലപാട് ഔദ്യോഗികമായി അറിയിക്കും.
അതേസമയം, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-ശബരിമല റെയിൽപാത യാഥാർത്ഥ്യമാക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി. പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി കേന്ദ്ര വിദഗ്ധ സംഘം ഉടൻ കേരളത്തിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.