27 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 5, 2024
August 29, 2024
August 17, 2024
July 25, 2024
May 9, 2024
March 15, 2024
March 3, 2024
February 13, 2024
February 7, 2024
October 1, 2023

പി എസ് സി പരീക്ഷാർത്ഥിയെ പൊലീസ് റോഡിൽ തടഞ്ഞു നിർത്തി അവസരം നഷ്ടപ്പെടുത്തി; സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

Janayugom Webdesk
കോഴിക്കോട്
October 26, 2022 9:19 pm

ഗതാഗത നിയന്ത്രണം ലംഘിച്ചുവെന്നാരോപിച്ചു പിഎസ് സി പരീക്ഷാർത്ഥിയായ യുവാവിനെ പൊലീസ് റോഡിൽ തടഞ്ഞു നിർത്തിയതായി പരാതി. പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ത്ഥിയുടെ പരാതിയില്‍ സീനിയർ സിവിൽ പൊലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു. മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട് പരീക്ഷ എഴുതാനെത്തിയ യുവാവിനെയാണ് ഫറോക്ക് പൊലീസ് സ്റ്റേഷന് സമീപത്തു തടഞ്ഞത്. തുടർന്ന് യുവാവിന്റെ അവസരം നഷ്‍ടപ്പെട്ടു. സംഭവത്തിൽ ഉത്തരവാദിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് പ്രസാദിനെയാണ് സസ്പന്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. പന്നിയങ്കര ഭാഗത്തേക്ക് പരീക്ഷയ്ക്ക് വരികയായിരുന്ന യുവാവിനെയാണ് തടഞ്ഞത്. പിന്നീട് യുവാവിനെ സ്റ്റേഷനിൽ എത്തിച്ചു. പരീക്ഷയുള്ളതറിഞ്ഞു മറ്റു പൊലീസുകാർ വാഹനത്തിൽ സ്കൂളിൽ എത്തിച്ചെങ്കിലും സമയം വൈകിയതിനാൽ എഴുതാൻ സാധിച്ചില്ല. സംഭവത്തിൽ സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസിപി ഡോ. എ ശ്രീനിവാസാണ് സസ്പെന്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഡ്യൂട്ടിയിൽ ഗുരുതരകൃത്യവിലോപവും ജാഗ്രതക്കുറവും ഉണ്ടായതായും വ്യക്തമാക്കിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Eng­lish Sum­ma­ry: The PSC exam can­di­date was stopped by the police on the road and missed the oppor­tu­ni­ty; Sus­pen­sion of Senior Civ­il Police Officer

You may also like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.