22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 6, 2022
July 5, 2022
July 4, 2022
July 2, 2022
July 2, 2022
June 30, 2022
June 29, 2022
June 28, 2022
June 27, 2022
June 27, 2022

വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

Janayugom Webdesk
June 28, 2022 9:01 am

യുവനടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെ എറണാകുളം സൗത്ത് പൊലീസാണ് ചോദ്യം ചെയ്യുക. കൊച്ചിയിലെ വിവിധ ഫ്ളാറ്റുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ സ്ഥലങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പും തുടരും.

ഇന്നലെ പനമ്പള്ളി നഗറിലെ ഡി ഹോംസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നലെയാണ് വിജയ് ബാബു അറസ്റ്റിലാകുന്നത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം.

കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

Eng­lish summary;The ques­tion­ing of Vijay Babu will con­tin­ue today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.