23 January 2026, Friday

Related news

January 14, 2026
January 6, 2026
January 3, 2026
December 23, 2025
December 14, 2025
December 5, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025

മഴ തുടരുന്നു; നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Janayugom Webdesk
തിരുവനന്തപുരം
July 14, 2024 8:16 pm

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായില്ല.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുണ്ട്. ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും നാശനഷ്ട്ടങ്ങൾ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് നല്‍കി. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിൽ ശക്തമായ കാറ്റ് തുടരുകയാണ്.

തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാലയിൽ മിന്നൽ ചുഴലി രൂപപ്പെട്ടു. വീടുകള്‍ക്ക് മുകളില്‍ മരങ്ങൾ കടപുഴകി വീണു. രണ്ട് വീടുകൾ ഭാഗികമായി തകർന്നു വീണു. ഇന്നു വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചു. മരങ്ങൾ വീണ് വൈദ്യുതി കമ്പികളും പൊട്ടിവീണു.

Eng­lish Sum­ma­ry: The rain con­tin­ues; Tomor­row is a hol­i­day for edu­ca­tion­al insti­tu­tions in five districts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.