17 February 2026, Tuesday

Related news

February 1, 2026
November 8, 2025
October 10, 2025
March 3, 2025
February 26, 2025
February 25, 2025
February 25, 2025
February 21, 2025
February 21, 2025
February 19, 2025

മഴയെ തുടർന്ന് രഞ്ജി മത്സരം ഉപേക്ഷിച്ചു

Janayugom Webdesk
ബംഗളൂരു
October 21, 2024 9:52 pm

മഴമൂലം കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. മഴ കാരണം ആദ്യ രണ്ട് ദിവസങ്ങളിലായി 50 ഓവർ മാത്രമായിരുന്നു കളി നടന്നത്. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിൽ ഒരു പന്ത് പോലും എറിയാനായിരുന്നില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിരുന്നു. മഴയെ തുടർന്ന് രണ്ടാം ദിവസം കളി നിർത്തി വയ്ക്കുമ്പോൾ 23 റൺസോടെ സച്ചിൻ ബേബിയും 15 റൺസോടെ സഞ്ജു സാംസണുമായിരുന്നു ക്രീസിൽ. 63 റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെയും 31 റൺസെടുത്ത വത്സൽ ഗോവിന്ദിന്റെയും 19 റൺസെടുത്ത ബാബ അപരാജിത്തിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സീസണിലെ ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ തോല്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.