5 January 2025, Sunday
KSFE Galaxy Chits Banner 2

പുനരധിവാസ പദ്ധതി മാതൃകാപരം; മുഴുവന്‍ ജനങ്ങളും ഒപ്പം നിന്നത് വിജയിപ്പിക്കണം : ടി പി രാമകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
January 3, 2025 9:59 am

വയനാട്‌ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക്‌ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുരനധിവാസ പദ്ധതി മാതൃകാപരമാണെന്നും മുഴുവൻ ജനങ്ങളും ഒപ്പം നിന്ന്‌ അത്‌ വിജയിപ്പിക്കണമെന്നും എൽഡിഎഫ്‌ കൺവീനർ ടിപി രാമകൃഷ്ണൻ.ദുരിതാശ്വാസ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്തിയ മാതൃകയിൽ തന്നെ ദുരന്തമേറ്റുവാങ്ങിയ ജനതയുടെ സമഗ്രമായ ഉയർച്ചയ്ക്കുള്ള പദ്ധതിയാണ്‌ കൽപ്പറ്റ, നെടുമ്പാല ടൗൺഷിപ്പ്‌ പദ്ധതികൾ വഴി നടപ്പാക്കുന്നത്‌.

കേവലം വീട്‌വയ്ക്കുന്നത്‌ മാത്രമല്ല, പുനരധിവാസ പ്രവർത്തനമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഏവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന പുതിയ ഒരു ആവാസ വ്യവസ്ഥതന്നെ രൂപപ്പെടുത്തുന്നതിന്‌ തുല്യമാണ്‌ ഇത്‌. ദുരന്തത്തിന്‌ ശേഷം മുണ്ടക്കൈ, ചൂരൽമല നിവാസികൾക്ക്‌ സർക്കാർ നൽകിയ ഉറപ്പാണ്‌ അർഹമായ രീതിയിലുള്ള പുനരധിവാസം ഉണ്ടാകുമെന്നത്‌.കേന്ദ്രസർക്കാരിൽ നിന്നുള്ള സമാനതകളില്ലാത്ത അവഗണനയും മറ്റൊട്ടേറെ പ്രതികൂല ഘടകങ്ങളുമുണ്ടായിട്ടും നിശ്ചയദാർഢ്യത്തോടെ സർക്കാർ പുനരധിവാസവുമായി മുന്നോട്ടു പോവുകയാണ്‌.

ഇതുമായി ബന്ധപ്പെട്ട്‌ സർക്കാർ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും സന്തോഷത്തോടെ നൽകാൻ സ്പോൺസർമാരും നാട്ടുകാരുമടക്കം ഏവരും തയ്യാറായി. നമ്മുടെ നാടിന്റെ നന്മയാണ്‌ അതിൽ തെളിഞ്ഞു നിന്നത്‌. ദുരന്തഭൂമിയിൽ കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങളെ കരകയറ്റാനുള്ള അശ്രാന്തമായ പരിശ്രമത്തെ ഒരു കള്ള പ്രചാരവേലകൊണ്ടും തടയാനാകില്ലെന്നും നമ്മുടെ നാട്‌ തെളിയിക്കുകയാണ്‌. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണ തുടർന്നുമുണ്ടാകണമെന്നും ടിപി രാമകൃഷ്ണൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.