രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങി കിടന്ന അഞ്ച് വയസുകാൻ മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാളിഖാഡ് ഗ്രാമത്തിലെ വയലിൽ കളിക്കുന്നതിനിടെ ആര്യൻ എന്ന കുട്ടി തുറന്ന കുഴൽക്കിണറിൽ വീഴുന്നത്. 57 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുതെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെപ്പ് വഴി കുട്ടിക്ക് ഓക്സിജൻ വിതരണം ചെയ്താണ് അത്രയും നേരം ജീവൻ നിലനിർത്തിയത്.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കുമ്പോൾ കുട്ടി അബോധാവസ്ഥയിൽ ആയിരുന്നു. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ചശേഷം കുട്ടിയെ പുറത്തെടുക്കാൻ ആണ് ശ്രമം ആരംഭിച്ചത് . 150 അടി വെള്ളമുള്ള കിണറ്റിൽ കാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയിക്കാതിരുന്നത് ദൗത്യത്തിനു വെല്ലുവിളിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.