31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 10, 2025
March 1, 2025
December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024

റിസർവ് ബാങ്ക് പലിശ അടുത്ത രണ്ടു മാസവും നിരക്കിൽ മാറ്റമില്ലാതെ തുടരും

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2024 3:33 pm

റിസര്‍വ് ബാങ് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശ നിരക്കില്‍ അടുത്ത രണ്ടുമാസത്തേക്ക് മാറ്റമുണ്ടാകില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൂന്ന് ദിവസത്തെ പണ നയ സമിതി സമിതി യോഗത്തിനൊടുവിലാണ് അടുത്ത രണ്ടു മാസത്തേക്കുള്ള പലിശ നിരക്ക് 6.5 ശതമാനായി തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍തന്നെ തടുരും. കഴിഞ്ഞ ആറു തവണ ചേർന്ന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിന് ശേഷം മാത്രമെ നിരക്ക് കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിലക്കയറ്റവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശ നിരക്ക് ആവശ്യമില്ലെന്ന അഭിപ്രായം കഴിഞ്ഞ യോഗത്തിൽ ഉയരുന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം. 

Eng­lish Sum­ma­ry: The Reserve Bank of India will keep inter­est rates unchanged for the next two months

You may also like this video

YouTube video player

TOP NEWS

March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.