22 September 2024, Sunday
KSFE Galaxy Chits Banner 2

സ്വയംഭരണ കോളജുകള്‍ക്ക് സ്വന്തമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അവകാശം

Janayugom Webdesk
ന്യൂഡൽഹി
March 7, 2022 8:21 am

സ്വയംഭരണ കോളജുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമായി നല്കുന്നതിന് അനുമതി നല്കുന്നതുള്‍പ്പെടെ വിദ്യാഭ്യാസ കച്ചവടം പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശങ്ങളുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി). നിലവിൽ മിക്ക കോളേജുകളും ഒരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സർവകലാശാലയാണ് കോളജുകള്‍ക്ക് ബിരുദം നൽകാനുള്ള അധികാരം നൽകുന്നത്. എന്നാൽ ആ വ്യവസ്ഥയിൽ മാറ്റം വരുത്തി സ്വയംഭരണകോളജുകള്‍ക്ക് സ്വന്തമായി ബിരുദം നല്കാവുന്നതാണ്. ഇനിമുതല്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, മാനേജ്മെന്റ് വിഷയങ്ങള്‍ക്കായി പ്രത്യേക കോളജുകള്‍ വേണ്ടെന്നും നിര്‍ദേശത്തിലുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ഈ നിര്‍ദേശമെന്നാണ് വിശദീകരണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാവുന്ന നിര്‍ദേശമാണിത്. ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളാക്കി മാറ്റുന്നു’ എന്ന പേരിലുള്ള കരട് മാർഗനിർദേശം ശനിയാഴ്ചയാണ് പുറത്തിറക്കിയത്. ഈ മാസം 20 വരെയാണ് പൊതുജനങ്ങൾക്ക് നിർദേശങ്ങൾ അറിയിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ഇതിനോടകം തന്നെ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിഷയ വൈവിധ്യ രീതിയിലേക്ക് മാറിക്കഴിഞ്ഞു. ഐഐടികളിൽ എൻജിനീയറിങ്ങിനു പുറമെ മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റുകളുണ്ട്. ശിവ് നാടാർ, ഒ പി ജിൻഡാൾ തുടങ്ങി നിരവധി സ്വകാര്യ സർവകലാശാലകളും വിഷയ വൈവിധ്യത്തിലേക്ക് മാറിയിട്ടുണ്ട്. ലോകത്താകമാനം വിഷയ വൈവിധ്യ സർവകലാശാലകൾ വർധിച്ചുവരികയാണ്. ഇത് ഗവേഷണങ്ങൾക്കും വികസനത്തിനും കണ്ടുപിടിത്തങ്ങൾക്കും കൂടുതൽ ഊർജം നൽകുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

eng­lish summary;The right of self-gov­ern­ing col­leges to issue their own certificates

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.