അയോധ്യയില്‍ നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള ഏഴുദിവസത്തെ അനുഷ്ഠാനങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമായി. വാരാണസിയില്‍ നിന്നുള്ള ലക്ഷ്മികാന്ത് ദീക്ഷിതാണ് അനുഷ്ഠാന ചടങ്ങുകളിലെ മുഖ്യ ആചാര്യന്‍. പ്രതിഷ്ഠാചടങ്ങിന് മൂഹൂര്‍ത്തംകുറിച്ച ജ്യോത്സ്യന്‍ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡാനാണ് ചടങ്ങുകളുടെ ഏകോപന- മേല്‍നോട്ട ചുമതല.
121 ആചാര്യന്മാര്‍ പൂജാകര്‍മങ്ങളില്‍ പങ്കാളികളാകും. പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തെ ബുധനാഴ്ച ക്ഷേത്രപരിസരത്ത് എത്തിക്കും.വ്യാഴാഴ്‌ച വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിക്കും. തിങ്കളാഴ്‌ചയാണ് പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകൾ. കർണാടക സ്വദേശി അരുൺ യോഗിരാജ് കറുത്ത കല്ലിൽ കൊത്തിയെടുത്ത വിഗ്രഹമാണ് പ്രതിഷ്‌ഠയ്‌ക്കായി തെരഞ്ഞെടുത്തത്. അഞ്ച് വയസ്സുള്ള രാമന്റെ രൂപത്തിലാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം. അയോധ്യയിലെ താൽക്കാലിക ക്ഷേത്രത്തിൽ പ്രതിഷ്‌ഠിച്ചിരുന്ന വിഗ്രഹവും ശ്രീകോവിലിൽ സ്ഥാപിക്കും.
English Summary
The rituals leading up to the Ram Temple consecration ceremony have begun
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.