അടുത്ത മാസം 16 ന് കോട്ടപ്പടി മൈതാനത്ത് മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ബംഗാളും പഞ്ചാബും തമ്മിലുള്ള ഗ്രൂപ്പ് എ യിലെ പോരാട്ടത്തോടെ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാകും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം പകലും രാത്രിയുമായി രണ്ട് കളികള്‍ നടക്കും. ആദ്യദിവസം തന്നെ ആതിഥേയരായ കേരളവും കളത്തിലിറങ്ങും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനുമായി രാത്രി എട്ടിനാണ് കേരളത്തിന്റെ മത്സരം. മെയ് രണ്ടിനാണ് ഫൈനല്‍. രാത്രിയിലെ മത്സരങ്ങള്‍ പൂര്‍ണമായും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും പകല്‍ മത്സരങ്ങള്‍ മലപ്പുറം കോട്ടപ്പടി മൈതാനത്തിലുമായാണ് ക്രമീകരിച്ചിട്ടുള്ളത്.
17ന് ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഒഡിഷയും കര്‍ണ്ണാടകയും തമ്മില്‍ വൈകിട്ട് നാലിന് കോട്ടപ്പടി സ്റ്റേഡയത്തില്‍ ആദ്യമത്സരം നടക്കും. ചാമ്പ്യന്‍മാരയ സര്‍വീസസും മണിപ്പുരും തമ്മില്‍ രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഏപ്രില്‍ 18 ന് ഗ്രൂപ്പ് എ യിലെ കോട്ടപ്പടി ഗ്രൗണ്ടില്‍ രാജസ്ഥാന്‍ മേഘാലയയുമായും മഞ്ചേരിയില്‍ കേരളം കരുത്തരായ ബംഗാളുമായും കളിക്കും. 20ന് മേഘാലയുമായും 22 ന് പഞ്ചാബുമായുമാണ് കേരളത്തിന്റെ മത്സരങ്ങള്‍. പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ നാല് കളികളും നടക്കുക. അതും രാത്രി എട്ടിന്.
ഏപ്രില്‍ 25 വരെയാണ് ഗ്രൂപ്പ് മത്സരങ്ങള്‍. രണ്ട് ഗ്രൂപ്പുകളില്‍ നിന്നുമായി രണ്ട് ടീമുകള്‍ വീതം അവസാന നാലിലേക്ക് പ്രവേശിക്കും. ഏപ്രില്‍ 28, 29 തീയതികളിലായി സെമിഫൈനല്‍ പോരാട്ടം നടക്കും. വേദി: മഞ്ചേരി പയ്യനാട് സ്റ്റേഡിയം. സമയം രാത്രി 8മണി. മെയ് രണ്ടിന് പയ്യനാട് സ്റ്റേഡിയത്തില്‍ തന്നെയായിരിക്കും കിരീടപോരാട്ടവും നടക്കുക. രാത്രി എട്ടിന്. ഗ്രൂപ്പ് തലങ്ങളിലെ 20 മത്സരങ്ങളടക്കം ആകെ 23 മത്സരങ്ങളാണ് ഉണ്ടാവുക. പത്തുടീമുകളാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടില്‍ രണ്ട് ഗ്രൂപ്പുകളിലായി പങ്കെടുക്കുന്നത്. കേരളവും ബംഗാളും പഞ്ചാബും ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലെ മത്സരങ്ങള്‍ കടുകട്ടിയാകും.
ഏപ്രില്‍ 16 ന് നടക്കുന്ന ബംഗാള്‍-പഞ്ചാബ്‌പോരാട്ടം കേരളത്തെസംബന്ധിച്ചെടുത്തോളം വളരെ പ്രാധാന്യമുള്ളതാണ്. അന്നേ ദിവസംതന്നെ രാജസ്ഥാനുമായി കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ രണ്ടാമത്തെ മത്സരത്തില്‍ ബംഗാളുമായാണ്. സെമിയിലേക്ക് മുന്നേറാനുള്ള കേരളത്തിന്റെ മോഹങ്ങള്‍ക്ക് ബംഗാള്‍ യുദ്ധം നിര്‍ണായകമാണ്. മൂന്നാമത്തെ മത്സരത്തില്‍ മേഘാലയെയും അവസാനം പഞ്ചാബുമായാണ് കേരളത്തിന്റെ പോരാട്ടം. രാജസ്ഥാനേയും മേഘാലയേയും തോല്‍പ്പിക്കുന്നതോടൊപ്പം പഞ്ചാബിനേയോ, ബംഗാളിനേയോ ഏതെങ്കിലും ഒരു ടീമിനെ വീഴ്ത്താനായാല്‍ കേരളത്തിന് സെമി സാധ്യതയുണ്ട്.
English summary;The Santosh Trophy final round matches will be held from the 16th of next month
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.