11 February 2026, Wednesday

Related news

January 31, 2026
January 31, 2026
January 22, 2026
January 18, 2026
January 9, 2026
January 3, 2026
December 21, 2025
December 18, 2025
December 14, 2025
December 11, 2025

സ്കൂൾ യൂണിഫോമിനെ വിദ്യാർത്ഥികളെല്ലാം അംഗീകരിക്കണം; മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
October 13, 2025 8:01 pm

സ്കൂൾ യൂണിഫോമിനെ വിദ്യാർത്ഥികളെല്ലാം അംഗീകരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. എന്ത് വസ്ത്രം ധരിക്കണമെന്നതിൽ സ്കൂൾ അധികാരികൾ ഇടപെടാൻ പാടില്ല. എന്നാൽ, സ്കൂൾ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ല. രക്ഷാകർത്താക്കളും വിദ്യാർത്ഥികളും സ്കൂളിന്റെ സാഹചര്യമനുസരിച്ച് സഹകരിക്കണം.

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംഘർഷമുണ്ടാകലോ സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതോ കേരളത്തിന്റെ നിലപാടല്ല. വിഷയത്തിൽ മാനേജ്മെന്റ് പക്വതയോടെ പെരുമാറണമായിരുന്നു. യൂണിഫോമിൽ പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ട സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം അന്വേഷിക്കാൻ എറണാകുളം ഡിഡിഇയോട് നിർദേശിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.