തേൻശേഖരിക്കാൻ എത്തി തിങ്കളാഴ്ച കാണാതായ അട്ടപ്പാടി കരുവാര സ്വദേശി മണികണ്ഠനെ(24) ഇന്നലെ നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ലെന്ന് സൂചന. കല്ലടിക്കോട് സ്റ്റേഷൻ പരിധിയിലെ കരിപ്പപതി കരിമലഭാഗത്തെ പുഴയിലെ പാറയിടുക്കിലാണ് യുവാവ് വീണത്. തേൻ ശേഖരിക്കാനാണ് മണികണ്ഠനടക്കമുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ഇതിനിടയിലായിരുന്നു അപകടം. ഫയർഫോഴ്സ് സ്കൂബാ സംഘവും വനം വകുപ്പും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല. യുവാവ് വീണ കുഴിയുടെ മുകളിലായി വെള്ളച്ചാട്ടം ഉള്ളതനാലും മേഖലയിൽ കാട്ടാന ശല്യം ഉള്ളതും രാത്രി തിരച്ചിലിന് തടസമായി. രാത്രി തിരച്ചിൽ ദുഷ്കരമായതിനാല്‍ യുവാവിനായി ഇന്നും തിരച്ചിൽ തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.