പി വി അന്‍വറിന്റെ ആവശ്യം തള്ളി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഇരിപ്പിടം മാറ്റി നല്‍കാന്‍ ആകില്ലെ എന്നും സ്പീക്കര്‍ വ്യക്തമാക്കി. അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നൽകാൻ ആകില്ലെന്ന് സ്പീക്കർ പറഞ്ഞു.അൻവറെ സ്പീക്കർ അക്കാര്യം അറിയിച്ചു. ഇതുകാണിച്ച് അൻവറിന് സ്പീക്കർ കത്തു നൽകി. പ്രതിപക്ഷ നിരയിൽ പിൻഭാഗത്തായാണ് അൻവറിന് സീറ്റ് അനുവദിച്ചിട്ടുള്ളത് .
അവിടെ ഇരിക്കാൻ സാധിക്കില്ലെന്നാണ് അൻവറിന്റെ നിലപാട് .അതേസമയം പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു.അതേസമയം സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി നല്‍കുന്ന രീതിയാണ് സര്‍ക്കാറിനുള്ളത്.
ചില ചോദ്യങ്ങള്‍ക്ക് അപ്പോള്‍ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് വിവരങ്ങള്‍ ചോദിച്ചു മറുപടി നല്‍കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.