സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ സമാപനം ഇന്ന്. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ എത്ര മാത്രം പ്രാവർത്തികമാക്കിയെന്ന് വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
2023 ഏപ്രിൽ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാർഷികാഘോഷ പരിപാടികൾക്കാണ് ഇന്ന് സമാപനമാകുന്നത്. വാർഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ എന്ന പേരിൽ പ്രദർശന വിപണന മേള സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ‘എന്റെ കേരളം’ മേള ഇന്ന് മുതൽ 27 വരെ കനകക്കുന്നിൽ നടക്കും.
സമാപന സമ്മേളനത്തിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. കാനം രാജേന്ദ്രൻ, എം വി ഗോവിന്ദൻ, ജോസ് കെ മാണി, ഇ പി ജയരാജൻ, പി സി ചാക്കോ, കെ കൃഷ്ണൻകുട്ടി, എം വി ശ്രേയാംസ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, കെ ബി ഗണേഷ് കുമാർ, ബിനോയ് ജോസഫ് എന്നിവർ പ്രസംഗിക്കും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുക്കും.
English Summary; The second anniversary of the government’s closing session today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.