23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 21, 2024
November 21, 2024
November 18, 2024
November 16, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024

രണ്ടാം ആഷസ് മത്സരം ഇന്ന് അഡ്‌ലെയ്ഡില്‍

Janayugom Webdesk
അഡ്‌ലെയ്ഡ്
December 16, 2021 8:44 am

ആഷസ് പരമ്പരയിലെ ര­ണ്ടാം ടെസ്റ്റ് ഇന്ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കും. ഗാബ്ബയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനാണ് കങ്കാരുക്കള്‍ തകര്‍ത്തത്. ഓസീസ് ബാറ്റര്‍മാരെല്ലാം തകര്‍പ്പൻ ഫോമിലാണ്. ട്രാവിസ് ഹെഡിന്റെ ഉജ്ജ്വല ബാറ്റിങ് മികവിലാണ് ആദ്യ ടെസ്റ്റില്‍ ഓസീസിനു അനായാസ വിജയം സമ്മാനിച്ചത്. ഡേവിഡ് വാര്‍ണറുടെ മികച്ച ഫോമും ഓസീസ് ക്യാമ്പിനു ആശ്വാസമാണ്. ജോഷ് ഹെസല്‍വുഡിന്റെ പരിക്കു മാത്രമാണ് ഓസീസിനു മുന്നിലുള്ള വെല്ലുവിളി. ജൈ റിച്ചാര്‍ഡ്സണ്‍ ആണ് പകരക്കാരന്‍. 

എന്നാല്‍ ആദ്യ തോല്‍വിയിലെ ക്ഷീണം മാറ്റാനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ്‌പട. ഇതിനു മുന്നോടിയായി സൂപ്പര്‍ താരങ്ങളായ ജെയിംസ് ആൻഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും തിരിച്ചെത്തി. ഇവരുടെ പരിചയസമ്പത്ത് ടീമിനു മുതല്‍ക്കൂട്ടാകും എന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് വിശ്വസിക്കുന്നത്. ആദ്യ മത്സരത്തില്‍ റൂട്ടും ഡേവിഡ് മലാനും മാത്രമാണ് കങ്കാരു പേസിനു മുന്നില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. മറ്റു താരങ്ങള്‍ക്കൊന്നും താളം കണ്ടെത്താൻ കഴിയാത്തതാണ് ടീമിന്റെ തലവേദന. എന്നാല്‍ മികച്ച ടീമിനെയാണ് രണ്ടാം ടെസ്റ്റിനു വേണ്ടി ഇംഗ്ലണ്ട് തിരഞ്ഞെടുത്തിരിക്കുന്നത്. 

ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജെയിംസ് ആൻഡേഴ്സണ്‍ , സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബെണ്‍സ്, ജോസ് ബട്ലര്‍, ഹസീബ് ഹമീദ്, ജാക്ക് ലീച്ച്, ഡേവിഡ് മലൻ, ഒലി പോപ്പ്, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്.

ENGLISH SUMMARY:The sec­ond Ash­es match today in Adelaide
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.