അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യഡോസ് സ്വീകരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അടുത്ത ദിവസം മുതല്‍ സന്ദേശം അയച്ചുതുടങ്ങും. ആദ്യ ഡോസ് എടുത്ത് രണ്ടു മാസം പൂര്‍ത്തിയായാലാണ് രണ്ടാം ഡോസ് നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. മിശ്രിഫ് ഫെയര്‍ ഗ്രൗണ്ടിലെ ഹാള്‍ നമ്പര്‍ അഞ്ചിലാണ് വാക്‌സിന്‍ നല്‍കുന്നത്.
45,000 കുട്ടികള്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി മൂന്നു മുതലാണ് അഞ്ചു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങിയത്. ഈ പ്രായവിഭാഗത്തില്‍ രാജ്യത്തെ മൊത്തം കുട്ടികളുടെ 10.5 ശതമാനം പേര്‍ മാത്രമേ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളൂ. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ കണക്കുപ്രകാരം ഈ പ്രായവിഭാഗത്തില്‍ 4,30,000 കുട്ടികളാണ് രാജ്യത്തുള്ളത്.
English summary; The second dose of the vaccine for children in Kuwait will be given soon
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.