25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024

ഒമിക്രോൺ സംശയം ; ജാഗ്രതയില്‍ കേരളം , നോർവെയിൽ നിന്ന് എത്തിയ വിദ്യാർഥിയുടെ സ്രവം പരിശോധനക്ക് അയച്ചു

Janayugom Webdesk
മഞ്ചേരി
December 4, 2021 1:22 pm

നോർവെയിൽ നിന്ന് കേരളത്തിലെത്തിയ എംബിബിഎസ് വിദ്യാർഥിയുടെ സ്രവം ഒമിക്രോൺ സംശയത്തെ തുടർന്ന് പരിശോധനക്ക് അയച്ചു. രണ്ട് ദിവസം മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ തമിഴ്നാട് സ്വദേശിയായ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതേതുടർന്നാണ് ഒമിക്രോൺ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാൻ സ്രവം വിശദപരിശോധനക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥി. വിദ്യാർഥിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 

ബംഗളൂരുവിലുള്ള ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വിദ്യാർഥി കരിപ്പൂരിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്.നേരത്തെ, കോറോണ വകഭേദമായ ഒമിക്രോൺ നോർവെയിൽ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈ റിസ്ക് രാജ്യത്ത് നിന്നുവന്ന വിദ്യാർഥിയുടെ സ്രവം ഒമിക്രോൺ പരിശോധനക്ക് അയക്കാൻ തീരുമാനിച്ചത്. പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് വിവരം.
eng­lish summary;The semen of a stu­dent who arrived in Ker­ala in Nor­way was sent for examination
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.