26 December 2024, Thursday
KSFE Galaxy Chits Banner 2

സേവന മേഖല ആറുമാസത്തെ താഴ്ന്ന നിലവാരത്തിൽ

Janayugom Webdesk
ന്യൂഡൽഹി
February 3, 2022 11:03 pm

രാജ്യത്തെ സേവന മേഖല ആറുമാസത്തെ താഴ്‌ന്ന നിലവാരത്തിൽ. ഐഎച്ച്എസ് മാർക്കിറ്റിന്റെ സേവന മേഖലയെ അടിസ്ഥാനമാക്കിയുള്ള സൂചിക ജനുവരിയിൽ ആറു മാസത്തെ താഴ്ചയിലെത്തി. പർച്ചേസിങ് മാനേജേഴ്സ് സൂചിക (പിഎംഐ) ഡിസംബറിൽ 55.5 ആയിരുന്നു. ജനുവരിയിലിത് 51.5 ആയി ഇടിഞ്ഞു. ആറു മാസത്തിനുള്ളിലെ ഏറ്റവും വലിയ തളർച്ചയാണ് സേവന രംഗത്ത് ഉണ്ടായതെന്നും ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ പറയുന്നു. സൂചിക 50ന് മുകളില്‍ പോകുന്നത് വളര്‍ച്ചയെയും മറിച്ചാണെങ്കില്‍ സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത്.

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളാണ് ജനുവരി മാസത്തിലെ തളര്‍ച്ചയ്ക്ക് കാരണമെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ സാമ്പത്തിക ശാസ്ത്രജ്ഞ പോളിയാന ഡി ലിമ പറയുന്നു. കോവിഡ് വ്യാപനം ദീര്‍ഘനാള്‍ തുടര്‍ന്നാല്‍ അത് ബിസിനസ് മേഖലയെ ഗുരുതരമായി ബാധിക്കും. സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് ഉണ്ടായിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പ നിരക്ക് 2011 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കില്‍ എത്തിയതോടെ സേവന ദാതാക്കളുടെ ചെലവില്‍ വന്‍ വര്‍ധനവ് ഉണ്ടായി. ഭക്ഷണം, ഇന്ധനം, അസംസ്കൃത വസ്തുക്കള്‍, ജീവനക്കാർ, ഗതാഗത ചെലവുകൾ എന്നിവ ഉയർന്നതായി സർവേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

eng­lish sum­ma­ry; The ser­vice sec­tor is at a six-month low

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.