9 January 2026, Friday

Related news

January 9, 2026
December 24, 2025
December 15, 2025
December 6, 2025
December 2, 2025
November 12, 2025
November 3, 2025
November 1, 2025
October 13, 2025
October 5, 2025

കപ്പല്‍ കത്തിയമരുന്നു; രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരു തുറമുഖത്തെത്തിക്കും

Janayugom Webdesk
കോഴിക്കോട്
June 9, 2025 9:29 pm

അറബിക്കടലിൽ തീപിടിച്ച എംവി വാൻഹായ് 503 എന്ന ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനായില്ലെന്ന് റിപ്പോർട്ട്. കപ്പൽ പൂർണമായും കത്തിയമരുന്ന നിലയിലാണെന്നും, തീ പടരുകയാണെന്നും അധികൃതർ അറിയിച്ചു. കപ്പലിന് അടുത്തേക്ക് കോസ്റ്റ് ഗാർഡ് കപ്പലുകൾക്ക് അടുക്കാൻ സാധിക്കുന്നില്ല. തീവ്രത കാരണം കപ്പലിലെ കണ്ടെയ്‌നറുകൾ കടലിലേക്ക് വീഴുന്നുണ്ട്. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ നാവികസേനയുടെ ഐഎൻഎസ് സൂറത്ത് കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം മംഗലാപുരത്തേക്ക് എത്തിക്കാനാണ് നിലവിലെ തീരുമാനം. 

കപ്പലിലുണ്ടായിരുന്ന 157 കണ്ടെയ്‌നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വിവിധതരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺപൗഡർ, ടർപെന്റൈൻ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള വസ്തുക്കളും ഈ കണ്ടെയ്‌നറുകളിലുണ്ടായിരുന്നു. സ്വയം തീപിടിക്കുന്നവ ഉൾപ്പെടെ നാല് തരം രാസവസ്തുക്കൾ കണ്ടെയ്‌നറുകളിലുണ്ടായിരുന്നതായി, തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കൽ പോർട്ടിന്റെ ഓഫീസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.