23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 3, 2024
November 12, 2024
November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024

ബാണാസുര ഡാമിന്റെ ഷട്ടര്‍ വീണ്ടും തുറന്നു

Janayugom Webdesk
വയനാട്
August 12, 2022 10:09 am

കഴിഞ്ഞ ദിവസം ശക്തമായ മഴലഭിച്ചതിനാല്‍ ബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു. ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് അടച്ച ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. ജലസംഭരണിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രി ശക്തമായ മഴ പെയ്തിരുന്നു. 10 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 8.7 ക്യുബിക് മീറ്റര്‍ ജലം തുറന്നു വിടും.

ഡാമിലെ ജലനിരപ്പ് ഇന്നത്തെ റൂള്‍ ലെവലിനേക്കാള്‍ അധികമായതിനാലാണിത്. ഇത് മൂലം പുഴയില്‍ 5 സെ.മീ വരെ ജലനിരപ്പ് ഉയരാനും നീരൊഴുക്ക് കൂടാനും സാദ്ധ്യതയുണ്ട്. പുഴയുടെ ഇരുകരങ്ങളില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് തരിയോട് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Eng­lish sum­ma­ry; The shut­ter of Bana­sura Dam was reopened

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.