25 December 2024, Wednesday
KSFE Galaxy Chits Banner 2

മലമ്പുഴ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Janayugom Webdesk
July 16, 2022 1:56 pm

മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് മൂന്നിന് നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറക്കുന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

ഇടുക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.90 അടിയായി ഉയർന്നു. മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും.

അതുകൊണ്ടുതന്നെ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്.

Eng­lish summary;The shut­ter of Malam­puzha Dam will be opened today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.