ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കന്റിൽ 25 ക്യുമെക്സ് മുതൽ 100 ക്യുമെക്സ് വരെ ജലമാണ് ഒഴുക്കിവിടുന്നത്. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയിൽ വെള്ളം എത്തുകയുള്ളൂ. ജനവാസ മേഖലയിൽ പമ്പയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്റർ വരെ ഉയരാനാണ് സാധ്യത. പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ശബരിമല തീർത്ഥാടകർ നദിയിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, മഴ മാറിയതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ശബരിമല വനത്തിനുള്ളിലും കിഴക്കൻ മലയോര മേഖലയിലും നിർത്താതെ പെയ്തതോടെയാണ് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കക്കി ആനത്തോട്, മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകകൾ ഉയർത്തിയതോടെ പമ്പ ത്രിവേണിയിൽ ക്രമാധീതമായി ജലനിരപ്പ് ഉയർന്നതും ആശങ്കയുണ്ടാക്കി.
english summary: The shutters of the Pampa dam were opened
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.