23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

അമ്മയ്ക്ക് പിന്നാലെ മകനും യാത്രയായി; ബേഗൂര്‍ വാഹനാപകടത്തില്‍ ഒരു മരണം കൂടി

Janayugom Webdesk
മൈസൂരു
October 29, 2025 2:43 pm

കർണാടകയിലെ ഗുണ്ടൽപേട്ടിനടുത്ത് ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മരണസംഖ്യ മൂന്നായി. അപകടത്തിൽ മരണപ്പെട്ട ജസീറയുടെ മകൻ ഹെസം ഹാനാൻ (രണ്ട് വയസ്സ്) മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശനിയാഴ്ചയാണ് മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തായ്‌ലൻഡ് സന്ദർശനം കഴിഞ്ഞ് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ദുരന്തം. 

വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരി വീട്ടിൽ അബ്ദുൾ ബഷീർ (50), ബഷീറിൻ്റെ സഹോദരീപുത്രൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജസീറ (28) എന്നിവർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. പരിക്കേറ്റ മുഹമ്മദ് ഷാഫി, ബഷീറിൻ്റെ ഭാര്യ നസീമ (45) എന്നിവർ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ പത്തോടെ ഗുണ്ടൽപേട്ടിൽ നിന്ന് പത്ത് കിലോമീറ്ററോളം അകലെ ബേഗൂർ രാഗപ്പുരയിലായിരുന്നു അപകടം. കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിർദിശയിൽ കരിങ്കല്ലുമായി വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് കാർ പൂർണമായി തകരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.