ഉത്തര്‍പ്രദേശിൽ എഴുപതുകാരന്‍ തന്‍റെ മരിച്ചുപോയ മകന്റെ ഭാര്യയായ 28കാരിയെ വിവാഹം ചെയ്തു. ഗൊരഖ്പൂരില്‍ ഛാപിയ ഉമാരോ ഗ്രാമത്തിലെ കൈലാഷ് യാദവാണ് മരുമകളായ പൂജയെ വിവാഹം ചെയ്തത്. ബര്‍ഹല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ വാച്ച്മാനാണ് ഇയാള്‍. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് കൈലാഷ് യാദവിന്‍റെ ഭാര്യ മരിച്ചത്. പിന്നാലെ മകനെയും നഷ്ടമായി. അതിനിടെ മരുമകള്‍ മറ്റൊരു വിഹാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. തുടര്‍ന്ന് മരുമകള്‍ കൈലാഷ് യാദവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്.
തുടര്‍ന്ന് ഗ്രാമവാസികളെയും അയല്‍ക്കാരെയും അറിയിക്കാതെ പൂജയെ തന്‍റെ വീട്ടില്‍ വെച്ച് കൈലാഷ് യാദവ് രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വധുവരന്മാരുടെ ചിത്രം പുറത്തുവന്നതോടെയാണ് വിവാഹ വിവരം നാട്ടുകാരുള്‍പ്പെടെ അറിയുന്നത്. സമൂഹമാധ്യമങ്ങളില്‍ വിവാഹ ചിത്രം വൈറലായതോടെ വിവാഹത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് ബർഹൽഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജെഎൻ ശുക്ല പറഞ്ഞു.
English Summary: The son died; Seventy years old married to daughter-in-law
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.