9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 4, 2025
December 5, 2024
November 23, 2024
November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024

വിക്രാന്ത് റോണയിലെ റാ റാ റാക്കമ്മാ എന്ന ഗാനം ശ്രദ്ധേയമാകുന്നു

Janayugom Webdesk
May 27, 2022 8:05 pm

ഈച്ച,കോടിഗോബ്ബ പോലെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ കിച്ച സുദീപ് നായകനാകുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ.ഒരു ഫാന്റസി ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന വിക്രാന്ത് റോണയിൽ നായികാ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ്.28 ജൂലൈയിൽ 3 ഡി യിലാണ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തുന്നത്. കന്നഡയിൽ ഒരുങ്ങുന്ന വിക്രാന്ത് റോണ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്„ഇംഗ്ലീഷ് ഭാഷകളിൽ മൊഴി മാറ്റി എത്തും.

അനുപ് ഭണ്ടാരി തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നു. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു ചിത്രം നിർമ്മിക്കുന്നു, സുദീപിന്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്.വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ,ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ, ആഷിക് കയ്സഗോളി എഡിറ്റിംഗ് നിർവഹിക്കുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ റാ റാ റാക്കമ്മ എന്ന ഗാനം യൂട്യൂബിൽ റീലീസ് ആയിരുന്നു. പാട്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Eng­lish Summary:The song Ra Ra Rakam­ma from Vikrant Rona is notable
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.