23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ദുർമന്ത്രവാദ ക്രിയകൾക്കിടെ മന്ത്രവാദിയും യുവാവും പുഴയിൽ മുങ്ങിമരിച്ചു

Janayugom Webdesk
പാലക്കാട്
September 13, 2025 6:06 pm

ദുർമന്ത്രവാദ ക്രിയകൾക്കിടെ മന്ത്രവാദിയും,യുവാവും പുഴയിൽ  മുങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം ഉണ്ടായത്.

ഹസൻ മുഹമ്മദിന്‍റെ വീട്ടിലായിരുന്നു ദുർമന്ത്രവാദ ക്രിയകൾ നടന്നത്. ഇതിനുശേഷം പരിഹാരക്രിയകൾക്കായി  മന്ത്രവാദിയായ ഹസൻ മുഹമ്മദും 18 കാരൻ യുവരാജും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിന്‍റെ അടുത്ത് മന്ത്രവാദത്തിനായി എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം. കഴിഞ്ഞ ശനിയാഴ്ച ഹസൻ മുഹമ്മദിന്‍റെ അടുത്ത് കുടുംബം എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 10.30 ഓട് കൂടിയാണ് കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലേക്ക് കുടുംബം എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.