വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായി പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിച്ചത് ഭീഷണി സന്ദേശം പതിച്ച ടീ ഷര്‍ട്ടുകള്‍ അണിയിച്ച് ശനിയാഴ്ച വിട്ടയച്ച 369തടവുകാരെയും ഇസ്രയേല്‍ ദേശീയപതാകയില്‍ അടയാളപ്പെടുത്തപ്പെട്ട ജൂതമതചിഹ്നം സ്റ്റാര്‍ ഓഫ് ഡേവിഡ് ആലേഖനം ചെയ്ത വെളുത്ത ടീ ഷര്‍ട്ട് നിര്‍ബന്ധപൂര്‍വ്വം ധരിപ്പിച്ചിരുന്നു.നീലനിറത്തിലുള്ള നക്ഷത്രത്തിനൊപ്പം അറബിയിൽ ഞങ്ങൾ മറക്കുകയില്ല, പൊറുക്കുകയുമില്ലഎന്ന ഭീഷണി സന്ദേശവും എഴുതിയിരുന്നു. വെടിനിർത്തൽ കരാർ പാലിക്കുമ്പോൾത്തന്നെ, കടുത്ത പലസ്‌തീൻ വിദ്വേഷവും വംശവെറിയും പ്രകടമാക്കുന്ന ഇസ്രയേൽ സർക്കാർ നടപടിക്കെതിരെ പലസ്‌തീൻ മേഖലകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധമുയർന്നു. ശനിയാഴ്‌ച ഹമാസ് മൂന്ന് ബന്ദികളെ മോചിപ്പിച്ചിരുന്നു. ഇതിന് പകരമായാണ് ഇസ്രയേൽ ജയിലിലടച്ചിരുന്ന 369 പലസ്‌തീൻകാരെ വിട്ടയച്ചത്.
മോചനത്തിന് തൊട്ടുമുമ്പ്, ഇസ്രയേൽ ജയിൽ കമീഷണർ കോബി യാക്കോബിയുടെ തീരുമാനപ്രകാരമാണ് പലസ്‌തീൻ പൗരരെ വംശീയഭീഷണി സന്ദേശമുള്ള വസ്‌ത്രം ധരിപ്പിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു.മോചനത്തിന് മുമ്പുതന്നെ, ഇത്തരം വസ്‌ത്രം ധരിച്ച ഏതാനും തടവുകാരുടെ ചിത്രം ഇസ്രയേൽ പുറത്തുവിട്ടിരുന്നു. വംശീയ കുറ്റകൃത്യമാണ് ഇസ്രയേൽ ചെയ്‌തതെന്ന് പലസ്‌തീൻ ഇസ്ലാമിക് ജിഹാദ് പ്രതികരിച്ചു. മോചിപ്പിക്കപ്പെട്ടവർ ടീ ഷർട്ടുകൾ കത്തിക്കുന്ന ചിത്രം അൽ ജസീറ പുറത്തുവിട്ടു. റെഡ് ക്രോസ് ഉൾപ്പെടെ ഇസ്രയേൽ പ്രവൃത്തിക്കെതിരെ രംഗത്തെത്തി. ഇസ്രയേലിനുള്ളിലും പ്രതിഷേധങ്ങളുണ്ടായി. എന്നാൽ, തടവുകാരെ മോചിപ്പിക്കുന്നത് ഭീഷണിക്കുള്ള അവസരമാക്കുന്ന ഇസ്രയേൽ നടപടി ആദ്യമല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വംശീയ ചിഹ്നങ്ങളുള്ള കൈവളകൾ അണിയിച്ച് മുമ്പും പലസ്‌തീൻകാരെ വിട്ടയച്ചിരുന്നു.ഹമാസിനെ പൂർണമായും തകർക്കണമെന്ന ആഹ്വാനത്തോടെ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മധ്യപൗരസ്ത്യ ദേശത്തേക്കുള്ള ആദ്യ സന്ദർശനത്തിന് തുടക്കം. ഞായറാഴ്ച ടെൽ അവീവിൽ എത്തിയ റൂബിയോ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗാസ നിവാസികളെ മറ്റ് അറബ് രാഷ്ട്രങ്ങളിലേക്ക് നാടുകടത്തി ഗാസ അമേരിക്കയുടെ ഉടമസ്ഥതയിലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം റൂബിയോ നെതന്യാഹുവുമായി ചർച്ച ചെയ്തു. മുനമ്പിൽ ആദ്യഘട്ട വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് നെതന്യാഹുവിന്റെയും റൂബിയോയുടെയും ഭീഷണി.
സൈനികശേഷിയുള്ള ഭരണസംവിധാനമായി ഹമാസിനെ തുടരാൻ അനുവദിക്കില്ലെന്ന് റൂബിയോ പറഞ്ഞു. ഹമാസിനെ പൂർണമായും തകർത്തെറിയണം–- റൂബിയോ പറഞ്ഞു. റൂബിയോ യുഎഇയും സൗദി അറേബ്യയും സന്ദർശിക്കും. വെടിനിർത്തൽ ധാരണ വകവയ്ക്കാതെ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. തെക്കൻ നഗരം റാഫയിൽ ഡസൻകണക്കിന് വീടുകൾ തകർത്തു. ഈജിപ്തിൽനിന്ന് അവശ്യവസ്തുക്കളുമായി ട്രക്കുകൾ മുനമ്പിലേക്ക് കടക്കവെയാണ് റാഫ അതിർത്തിയിൽ ആക്രമണമുണ്ടായത്. മൂന്നുപേര്‍ കൊല്ലപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.