5 December 2025, Friday

Related news

November 7, 2025
October 31, 2025
October 22, 2025
October 10, 2025
October 6, 2025
September 22, 2025
September 13, 2025
July 18, 2025
July 2, 2025
July 1, 2025

സംസ്ഥാന ബജറ്റ് നാളെ രാവിലെ ഒന്‍പതിന് ധനമന്ത്രി സഭയില്‍ അവതരിപ്പിക്കും

Janayugom Webdesk
തിരുവനന്തപുരം
February 6, 2025 12:03 pm

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നാളെ ഒമ്പത് മണിക്ക് സഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും.

10 11 12 തിയതികളിലാണ്‌ ബജറ്റ്‌ ചർച്ച. ഉപധനാഭ്യർഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പും 13ന്‌ നടക്കും. സംസ്ഥാന വയോജന കമീഷൻ ബില്ല്‌, 2024ലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബില്ല്‌ എന്നിവയും അവതരിപ്പിക്കും.കേന്ദ്രനിലപാട്‌ സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിലും ക്ഷേമ, വികസന പ്രവർത്തനങ്ങൾ കുറയില്ലെന്ന്‌ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. കേന്ദ്രത്തിന്റെ കേരളവിരുദ്ധതമൂലം വർഷം 57,000 കോടി രൂപയുടെ വരുമാനനഷ്ടമാണ്ടാകുന്നത്‌. 

തനത്‌ വരുമാനത്തിൽ നേട്ടം കൈവരിച്ചിട്ടും കേന്ദ്രവിഹിതത്തിലെ ഇടിവും കേന്ദ്ര–- സംസ്ഥാന പങ്കാളിത്ത പദ്ധതികളിലെ കേന്ദ്രവിഹിതം നൽകാത്തതും വായ്‌പാപരിധി വെട്ടിക്കുറയ്‌ക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. ഇതിനിടയിലും അടിസ്ഥാന സൗകര്യ വികസനത്തിലുൾപ്പെടെ മുന്നേറ്റമുണ്ടാക്കി. ഇതിനെല്ലാം തുടർച്ച നൽകുന്ന നിർദേശം ബജറ്റിലുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.