
നാലുദിവസം നീണ്ടുനിന്ന ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ പൊതുചർച്ചയോടെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജനാധിപത്യത്തിന്റെ ഹൃദയസ്പന്ദനം എന്ന വിഷയത്തിൽ നടന്ന സെമിനാർ കൃഷി മന്ത്രി പി പ്രസാദും വനിതാ സമ്മേളനം നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ദേശീയ പ്രസിഡന്റ് സെയ്ദ ഹമീദും സുഹൃദ് സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ വി സി ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ നയനിർവഹണവും സിവിൽ സർവീസും എന്ന വിഷയത്തിൽ എഐഎസ്ജിഇസി ജനറല്‍ സെക്രട്ടറി സി ആർ ജോസ് പ്രകാശ്, കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, വിവിധ സർവീസ് സംഘടനാ നേതാക്കളായ ഡോ. വി എം ഹാരിസ്, എസ് സുധികുമാർ, വിനോദ് വി, അനിൽകുമാർ കെ, കെ ദീപുകുമാർ, പ്രൊഫ. ടി ജി ഹരികുമാർ, ആർ രമേശ് എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ 11.30ന് ബഹുസ്വരതയുടെ ഇന്ത്യ എന്ന സെമിനാർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി ഫൗണ്ടേഷൻ പ്രസിഡന്റ് തുഷാർ ഗാന്ധി മുഖ്യപ്രഭാഷണം നടത്തും. മുൻമന്ത്രി എ കെ ബാലൻ, വി കെ ശ്രീകണ്ഠൻ എംപി, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവര്‍ സംസാരിക്കും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.