22 January 2026, Thursday

Related news

January 18, 2026
January 9, 2026
January 3, 2026
December 18, 2025
December 14, 2025
December 11, 2025
December 10, 2025
December 10, 2025
December 1, 2025
November 25, 2025

രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിരോധം തീർത്തവരാണ് സംസ്ഥാന സർക്കാർ: മന്ത്രി വി ശിവൻകുട്ടി

ന്യൂനപക്ഷാവകാശ ദിനം ആചരിച്ചു 
തിരുവനന്തപുരം
December 18, 2025 7:23 pm

വർഗീയതയും വിദ്വേഷവും പടർത്തി രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധകോട്ട കെട്ടി നിലകൊണ്ടവരാണ് സംസ്ഥാന സർക്കാരെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളിൽ നടന്ന ന്യൂനപക്ഷാവകാശ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനാധിപത്യ രാജ്യത്തിന്റെ കരുത്ത് അളക്കപ്പെടുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങൾ എത്രത്തോളം സുരക്ഷിതരാണ് എന്നതിനെ ആശ്രയിച്ചാണ്. നിലവിലെ സംസ്ഥാന സർക്കാരിന്റെ കാലഘട്ടത്തിൽ ന്യൂനപക്ഷ സമൂഹത്തിന് സുരക്ഷിതത്വവും ആത്മവിശ്വാസവും നൽകുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ന്യൂനപക്ഷ സമൂഹത്തെ മുന്നിലേക്ക് നയിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിലൂടെയും പ്രത്യേക കോച്ചിങ് കേന്ദ്രങ്ങളിലൂടെയും വിദ്യാഭ്യാസ മേഖല ശാക്തീകരിക്കാൻ കഴിഞ്ഞു എന്നത് മന്ത്രി എന്ന നിലയിൽ അഭിമാനം നൽകുന്ന കാര്യമാണ്. ഒരു വിഭാഗവും പാർശ്വവൽക്കരിക്കപ്പെടാതെ തുല്യത ഉറപ്പുവരുത്തുന്ന ഒരു നവകേരളമാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ എ റഷീദ് അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ് ന്യൂനപക്ഷ ദിന സന്ദേശം നൽകി. കമ്മിഷൻ മെമ്പർ സെക്രട്ടറി നിസാർ എച്ച്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ് തുടങ്ങിയവർ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.