9 January 2026, Friday

Related news

January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 9, 2025

തൊടുപുഴയിൽ പതിനൊന്നുകാരിയെ വില്‍പനയ്ക്ക് എന്ന ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചത് രണ്ടാനമ്മ

Janayugom Webdesk
തൊടുപുഴ
September 20, 2023 11:28 am

തൊടുപുഴയിൽ സമൂഹമാധ്യമത്തിലൂടെ പതിനൊന്നുകാരിയെ വില്‍പനയ്ക്ക് എന്ന പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പൊലീസ്. സ്. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സ്വന്തം പിതാവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് മകളുടെ ചിത്രം സഹിതം വിൽപ്പന പോസ്റ്റ് പുറത്തുവന്നത്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ ഫോട്ടോ വെച്ച് പോസ്റ്റിടുകയായിരുന്നു.

രണ്ടുദിവസം മുൻപായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് കണ്ട ചിലർ തൊടുപുഴ പൊലീസിൽ വിവരം അറിയിച്ചു. പെൺകുട്ടിയും വല്യമ്മയും ഇതിനു പിന്നാലെ പൊലീസിനെ സമീപിക്കുകയും ചെയ്തു. ഇതോടെ പിതാവിനെ വിളിച്ച് പൊലീസ് ചോദ്യം ചെയ്തു. താൻ അറിയാതെ മറ്റാരോ തന്റെ പ്രൊഫൈലിലൂടെ പോസ്റ്റിട്ടതാണെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.

Eng­lish Sum­ma­ry: The step­moth­er shared the Face­book post of eleven-year-old girl for sale in Thodupuzha
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.