23 January 2026, Friday

Related news

January 8, 2026
December 10, 2025
October 20, 2025
September 26, 2025
September 26, 2025
July 29, 2025
May 12, 2025
April 20, 2025
February 18, 2025
October 9, 2024

ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിച്ചേർത്തില്ല; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Janayugom Webdesk
തിരുവനന്തപുരം
March 19, 2023 9:01 am

ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ നിർധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ചെന്ന പരാതിയെ­ക്കുറിച്ച് അന്വേഷിക്കാൻ മ­നുഷ്യാവകാശ കമ്മിഷൻ ഉ­ത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.
നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഏപ്രിൽ 17ന് പരിഗണിക്കും. പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ ഷീബയാണ് ഗുരുതര ചികിത്സാ പിഴവ് നേരിട്ടത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ്, തിരുവനന്തപുരം മെ­ഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ചികിത്സയ്ക്ക് വിധേയയായത്. 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വയർ കുറുകെ കീറിയാണ് ഷീബയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് വ­യർ തുന്നിച്ചേർക്കാതെ ബ­സിൽ കയറ്റി വിട്ടെന്നാണ് പരാതി. നിലവിൽ എറണാകുളത്തെ ഒ­രു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷീബ. പൊതുപ്രവർത്തകനായ ജി എസ് ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

Eng­lish Sum­ma­ry: The stom­ach was not sutured after surgery; The Human Rights Com­mis­sion filed a case

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.