24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊ ന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് യുവാവ്

Janayugom Webdesk
ഭോപ്പാല്‍
July 1, 2025 7:59 pm

പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍വെച്ച് കഴുത്തറുത്ത് കൊന്ന പ്രതി സ്വയം കഴുത്തറുത്തു. മധ്യപ്രദേശില്‍ നര്‍സിങ്പുരിലെ ജില്ലാ ആശുപത്രിയില്‍ ജൂണ്‍ 27ന് പകലാണ് സംഭവം. നര്‍സിങ്പുര്‍ സ്വദേശിനിയായ സന്ധ്യ ചൗധരി(19)യാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം പ്രതി അഭിഷേക് സ്വയം കഴുത്തറുത്ത് മരിക്കാനും ശ്രമിക്കുകയും തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ പ്രതിയായ അഭിഷേക് കോഷ്ഠിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരാളുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടെന്ന സംശയവും തന്നെ വഞ്ചിച്ചെന്ന തോന്നലാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പൊലീസ് പറയുന്നത്. രണ്ടുവര്‍ഷം മുന്‍പ് സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്. പ്രസവവാര്‍ഡില്‍ കഴിയുന്ന സുഹൃത്തിന്റെ ബന്ധുവിനെ കാണാനാണ് സന്ധ്യ ആശുപത്രിയിലെത്തിയത്. ഉച്ചയോടെ പ്രതി അഭിഷേകും ആശുപത്രിയിലെത്തി. തുടര്‍ന്ന് അല്‍പനേരം ഇരുവരും സംസാരിച്ചു. പിന്നാലെ പെണ്‍കുട്ടിയെ ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും കൊല്ലുമെന്ന് അഭിഷേക് ഭീഷണിപ്പെടുത്തിയതായി നഴ്സിങ് ഓഫീസര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.