22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 21, 2024
November 20, 2024
November 15, 2024
October 15, 2024
October 4, 2024
October 3, 2024
September 26, 2024
September 24, 2024
September 10, 2024

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 4, 2024 10:32 am

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.രാമനാട്ടുകര ഫാറൂഖ് കോളേജിനുസമീപം ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകന്‍ മൃദുല്‍ (12) ആണ് മരിച്ചത്. 

കഴിഞ 24 മുതല്‍ വെന്റിലേറ്ററായിരുന്നു. ബുധന്‍ പുലര്‍ച്ചെ മുതല്‍ വിദേശത്തുനിന്ന് എത്തിച്ച മരുന്ന്
നല്‍കിത്തുടങ്ങിയിരുന്നെങ്കിലും പ്രതികരിക്കാത്ത സ്ഥിതിയായിരുന്നു. സര്‍ക്കാരിന്റെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് ബുധന്‍ പുലര്‍ച്ചെ രണ്ടോടെയാണ് മരുന്നെത്തിയത്.

അരമണിക്കൂറിനകം ആദ്യ ഡോസും തുടര്‍ന്ന് പകല്‍ പതിനൊന്നിന് രണ്ടാമത്തെ ഡോസും കൊടുത്തെങ്കിലും രാത്രി വൈകിയും ആരോഗ്യനിലയില്‍ നേരിയ മാറ്റംപോലും ഇല്ലായിരുന്നു.ബുധന്‍ രാത്രി മരിച്ചു. ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം വ്യാഴാഴ്ച. സഹോദരന്‍: മിലന്‍

Eng­lish Summary:
The stu­dent, who was being treat­ed for amoe­bic encephali­tis, died

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.