ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുമ്പ് കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് 21 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പൊലീസ് കണ്ടെത്തിയത്. ആഗസ്റ്റ് 30നാണ് പുസ്തകം വാങ്ങാനെന്നു പറഞ്ഞ് വിദ്യാര്‍ഥിനി രാവിലെ 10ന് വീട്ടില്‍നിന്നും ഇറങ്ങിയത്. തിരികെയെത്താതിനെ തുടര്‍ന്ന് വൈകിട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
ആഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിയില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയ ആലത്തൂര്‍ പൊലീസ് തമിഴ്‌നാട്, ഗോവ, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുബൈയില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ രണ്ടുതവണ പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു ഈ ഐ പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ആലത്തൂരിലെത്തിച്ച പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി. രക്ഷിതാക്കളുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട് വിട്ട് പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ട്രയിനില്‍ വച്ച് പരിചയപ്പെട്ട തമിഴ് കുടുംബത്തിനൊപ്പം മുംബൈയില്‍ കഴിയുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
english summary;The student who went missing three months ago has been found in Mumbai
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.