23 January 2026, Friday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 2, 2026
December 31, 2025
December 31, 2025
December 28, 2025

പതഞ്ജലിക്ക് എതിരായ നടപടികള്‍ വൈകിപ്പിച്ച ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Janayugom Webdesk
ന്യൂഡല്‍ഹി
May 1, 2024 9:40 am

പതഞ്ജലിക്ക് എതിരായ നടപടികള്‍ ആറ് വര്‍ഷത്തിലേറെ വൈകിപ്പച്ച ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പതജ്ഞലി നിയമലംഘനം നടത്തിയിട്ടും അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാര്‍.

കോടതിയുടെ ഇടപെടലിനുശേഷം മാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ ലൈസന്‍സിങ് അതോറിറ്റി പതഞ്ജലിക്ക് എതിരെ നടപടി എടുത്തതെന്ന് ജസ്റ്റിസുമാരായ ഹിമാകോഹ് ലി, അഹ്സനുദീന്‍ അമാനുള്ള എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാട്ടി. പതജ്‍ഞലിയുടേയം,ദിവ്യാഫാര്‍മസിയുടേയും 14 ഉല്‍പ്പനങ്ങളുടെ ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

കോടതി ഇടപെടലിനുശേഷം വെറും എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. എന്നാല്‍ വിഷയത്തില്‍ വര്‍ഷങ്ങളായി നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയത്വത്തിനുള്ള ന്യായീകരണമെന്താണ്. ആവശ്യമെങ്കില്‍ പെട്ടന്നു കാര്യങ്ങള്‍ നടത്താന്‍ നിങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ ചെയ്ത കാര്യങ്ങള്‍ വളരെ നേരത്തെ ചെയ്യേണ്ടതായിരുന്നു സുപ്രീംകോടതി തുറന്നടിച്ചു

Eng­lish Summary: 

The Supreme Court crit­i­cized the Uttarak­hand gov­ern­ment for delay­ing the action against Patanjali

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.