11 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 10, 2025
April 7, 2025
April 6, 2025
April 4, 2025
April 3, 2025
April 3, 2025
April 1, 2025
April 1, 2025
April 1, 2025

നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2022 11:01 am

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കൗണ്‍സിലിങ് വൈകിയതിനാല്‍ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവെക്കണമെന്നുമാണ് മെഡിക്കല്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ ആവശ്യം. 2021 ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

പരീക്ഷ വൈകിയതിനെ തുടര്‍ന്ന് കൗണ്‍സിലിങ് ആരംഭിച്ചത് ഒക്ടോബറിലാണ്. എന്നാല്‍ സംവരണവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നതിനാല്‍ കൗണ്‍സിലിങ് താല്‍ക്കാലികമായി സുപ്രീം കോടതി നിര്‍ത്തിവെച്ചു. പിന്നീട് ജനുവരിയിലാണ് കൗണ്‍സിലിങ് പുനരാരംഭിക്കാനായത്. മേയ് ഏഴിനാണ് കൗണ്‍സിലിങ് പൂര്‍ത്തിയായത് അതുകൊണ്ട് പരീക്ഷക്കുള്ള പഠനത്തിനായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നതാണ് വിദ്യാര്‍ഥികളുടെ പരാതി.

കോവിഡ് ഡ്യൂട്ടിക്കുണ്ടായിരുന്ന പല വിദ്യാര്‍ഥികള്‍ക്കും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ പരീക്ഷ രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

Eng­lish sum­ma­ry; The Supreme Court will today hear a peti­tion seek­ing post­pone­ment of the NEET PG examination

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.