22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026

ഡല്‍ഹിയില്‍ പ്രതിയുടെ ബലാത്സംഗ ശിക്ഷ റദ്ദക്കി സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
December 27, 2025 12:26 pm

ഡല്‍ഹിയില്‍ പ്രതിയുടെ ബലാത്സംഗ ശിക്ഷ റദ്ദക്കി സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്നാണ് കേസ് ഉടലെടുത്തതെന്നും അത് പിന്നീട് വഷളാകുകയും ക്രിമിനൽ സ്വഭാവം കാണിച്ച് പരാതി നൽകിയതായും കോടതി നിരീക്ഷിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കിയത്. 

2015ൽ സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അവരുടെ ബന്ധം വിവാഹത്തിൽ കലാശിക്കാതെ വന്നപ്പോൾ, 2021ൽ സ്ത്രീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376, 376(2)(n) എന്നിവ പ്രകാരം പരാതി നൽകി. തുടർന്ന് വിചാരണ കോടതി പുരുഷനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഹൈക്കോടതി ജാമ്യം നിരസിച്ചതിനെത്തുടർന്ന്, അയാൾ സുപ്രീം കോടതിയെ സമീപിച്ചു. 

ജസ്റ്റിസുമാരായ വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച്, കുറ്റാരോപിതനേയും പരാതിക്കാരിയേയും, അവരുടെ മാതാപിതാക്കൾ എന്നിവരുമായി ചേംബറിൽ ആശയവിനിമയം നടത്തി, അവരുടെ ബന്ധത്തിന്റെ സ്വഭാവം മനസ്സിലാക്കി. കുടുംബങ്ങളുടെ സമ്മതത്തോടെ ഇരു കക്ഷികളും വിവാഹത്തിന് സന്നദ്ധത പ്രകടിപ്പിച്ചതിനെത്തുടർന്ന് കോടതി പുരുഷന് വിവാഹ ആവശ്യത്തിനായി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈയിൽ ദമ്പതികൾ വിവാഹിതരായി.

ഒരു തെറ്റിദ്ധാരണ കാരണം ഉഭയസമ്മതത്തോടെയുള്ള ബന്ധം കുറ്റകൃത്യമായി മാറിയെന്ന് മനസിലാക്കുന്നതായും കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രതിയാക്കപ്പെട്ട പുരുഷന് സർക്കാർ ആശുപത്രിയിൽ ജോലി പുനഃസ്ഥാപിക്കാനും സസ്‌പെൻഷൻ കാലയളവിലെ ശമ്പളം നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫീസറോട് സസ്‌പെൻഷൻ ഉത്തരവ് പിൻവലിക്കാനും കുടിശികയുള്ള ശമ്പളം നൽകാനും നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.