18 May 2024, Saturday

Related news

May 16, 2024
May 13, 2024
May 9, 2024
May 9, 2024
May 6, 2024
May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024

പാര്‍ലമെന്റ് മന്ദിരോദ്ഘാടനം ഹര്‍ജി സുപ്രീം കോടതി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
May 27, 2023 10:43 am

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പകരം രാഷ്ട്രപതി ദ്രൗപദി മുര്‍മു നിര്‍വഹിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിന് നല്‍കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അഭിഭാഷകനായ സി ആര്‍ ജയ സുകന്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ അനുമതി തേടിയെങ്കിലും അതും കോടതി നിരാകരിച്ചു. കോടതി കേസില്‍ പിഴയിടുന്നില്ലെന്നും ജസ്റ്റിസ് നരസിംഹ വ്യക്തമാക്കി.

eng­lish summary:The Supreme Court reject­ed the Par­lia­ment House inau­gu­ra­tion petition
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.