4 May 2024, Saturday

Related news

May 2, 2024
May 1, 2024
April 29, 2024
April 27, 2024
April 26, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 10, 2024

തെരുവ് നായയുടെ കടിയേറ്റ് ഓട്ടിസം ബാധിച്ച കുട്ടി മരിച്ച സംഭവം ; നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

Janayugom Webdesk
തിരുവനന്തപുരം
June 21, 2023 1:00 pm

കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റ് ഓട്ടിസം ബാധിച്ച കുട്ടി മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. അക്രമകാരികളായ തെരുവുമായ്ക്കളെ മാനുഷികമായ മാര്‍ഗ്ഗങ്ങളിലൂടെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷ ജൂലൈ 12ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

കേസിലെ എല്ലാ എതിര്‍കക്ഷികളോടും ജൂലൈയ് ഏഴിനകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിനഡന്‍റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഈ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യം അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്തിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ തെരുവുനായകളെ വ്യാപകമായി കൊല്ലുകയാണെന്ന് മൃഗസ്‌നേഹികളുടെ അഭിഭാഷകയും ആരോപിച്ചു.

അടിയന്തരമായി ഹര്‍ജി കേള്‍ക്കണമെന്ന ആവശ്യം പരിഗണിച്ച് കൊണ്ടാണ് കേസിലെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ദയവധം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ വിശദമായ വാദം ജൂലൈ 12‑ന് കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Eng­lish Summary:
The Supreme Court said that the death of an autis­tic child due to the bite of a street dog ​​was unfor­tu­nate; Kan­nur Dis­trict Pan­chay­at’s appli­ca­tion will be heard on July 12

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.