8 May 2024, Wednesday

Related news

May 6, 2024
May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തൽ ഹർജി സുപ്രീം കോടതി പരിഗണിക്കും

Janayugom Webdesk
ന്യൂഡൽഹി
January 18, 2022 7:36 pm

സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ രാഷ്ട്രീയ പാർട്ടികൾ പ്രസിദ്ധീകരിക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചിൽ അഭിഭാഷക അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുക. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത് കണക്കിലെടുത്ത് ഹർജി അടിയന്തരമായി പട്ടികപ്പെടുത്തണമെന്ന് ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയായിരുന്നു. 

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥികളുടെ കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കണം. ഇത് സംബന്ധിച്ച് നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണം തുടങ്ങിയവയാണ് പൊതുതാല്പര്യ ഹർജിയിലെ ആവശ്യം. 2022 ജനുവരി 13 ന് കുപ്രസിദ്ധ ഗുണ്ട നഹിദ് ഹസൻ സമാജ്‍വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായി. ഇയാളുടെ ക്രിമിനൽ രേഖകൾ എങ്ങും പ്രസിദ്ധീകരിച്ചിരുന്നില്ല. 

48 മണിക്കൂറിനുള്ളിൽ ക്രിമിനൽ ചരിത്രം വെളിപ്പെടുത്തണമെന്ന സുപ്രീം കോടതി നിർദേശം മറികടന്നായിരുന്നു ഇത്. കോടതിയുടെ നിർദേശങ്ങൾ ലംഘിക്കുന്ന പാർട്ടികൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കുറ്റവാളികളെ മത്സരിക്കാനും നിയമസഭാംഗമാകാനും അനുവദിക്കുന്നതിന്റെ അനന്തരഫലങ്ങൾ ജനാധിപത്യത്തിനും മതേതരത്വത്തിനും അത്യന്തം ഗുരുതരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ അവർ വൻതോതിൽ അനധികൃത പണം ഒഴുക്കുകയും, വോട്ടർമാരെയും എതിരാളികളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
eng­lish sum­ma­ry; The Supreme Court will con­sid­er the dis­clo­sure peti­tion of the can­di­dates with crim­i­nal background
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.