ഇഡി അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ‚ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറനും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് സഞ്ജീവ് ഖന്ന,ദീപാശങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. റാഞ്ചി ഭൂമിതട്ടിപ്പ് കേസിലെ അറസ്റ്റിനെതിരായ ഹര്‍ജിയില്‍ ഫെബ്രുവരി 28ന് വാദം പൂര്‍ത്തിയാക്കിയിട്ടും ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി പറയാന്‍ തയ്യാറാകുന്നില്ലെന്നാണ് സോറന്റെ പ്രധാന പരാതി.
തെരഞ്ഞെടുപ്പുകാലത്ത് തന്നെ ജയിലിലിടാനുള്ള പദ്ധതിയാണിതെന്ന് സോറൻ ചൂണ്ടിക്കാട്ടി.ജനുവരി 31നാണ് സോറനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഡൽഹി മദ്യനയകേസിലെ അറസ്റ്റിനെ ചോദ്യം ചെയ്‌തുള്ള റിട്ട് ഹർജി ഹൈക്കോടതി തള്ളിയതിനെതിരായാണ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലന്നും ഇഡി നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന്കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. മാർച്ച് 21നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.
English Summary:
The Supreme Court will consider the petitions filed by Kejriwal and Hemand Soren against the ED arrest today
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.