വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടേത് അടക്കം ഒരുകൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരിക. അസദുദ്ദീൻ ഒവൈസി, അമാനത്തുള്ള ഖാൻ, അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ), മൗലാന അർഷാദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഞ്ജും കദ്രി, മുസ്ലിം ലീഗ്, നടന്‍ വിജയ്, മഹുവ മൊയ്ത്ര തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും നിയമത്തിനെതിരെ കോടതിയിലെത്തിയിരുന്നു.
അതിനിടെ വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. അസം, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഹർജി നൽകിയത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ തടസ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.