കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദിൽ കോടതി നിർദേശിച്ച സർവേയും ചിത്രീകരണവും രണ്ടാം ദിവസമായ ഇന്നും തുടരും. ശനിയാഴ്ച നാലു മണിക്കൂറോളം പള്ളിയിൽ സർവേ നടത്തിയിരുന്നു. 1500-ലധികം പൊലീസുകാരെ നിയോഗിച്ചിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി ജ്ഞാൻവാപി സമുച്ചയത്തിന് 500 മീറ്റർ ദൂരത്തിൽ ആൾ സഞ്ചാരം തടഞ്ഞു.
എല്ലാ കക്ഷികളും അഭിഭാഷകരും കോടതി കമ്മീഷണർമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായി. സ്ഥലപരിശോധന പകുതി പൂർത്തിയായെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു.
English summary;The survey continues for the second day in Gyanvapi
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.