
ബിഹാറിലെ പല സ്ഥലങ്ങളിലെയും ഗംഗാ ജലം കുളിക്കാൻ പോലും യോഗ്യമല്ലെന്ന് റിപ്പോർട്ട്. ഉയർന്ന അളവിലുള്ള ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. ബിഹാർ എക്കോണമിക് സർവേയുടെ 2024–25 ലെ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ബിഹാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് രണ്ടാഴ്ചയിലൊരിക്കൽ സംസ്ഥാനത്തെ 34 സ്ഥലങ്ങളിൽ ഗംഗാ നദിയിലെ വെള്ളത്തിൻറെ ഗുണമേന്മ പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്തിടെ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച അവതരിപ്പിച്ച സർവേ പ്രകാരം ഗംഗാ നദിയിൽ ഉയർന്ന അളവിൽ കോളിഫോം, ഫെക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഗംഗാ നദിയുടെയും അതിൻറെ പോഷക നദികളുടെയും കരയിലുള്ള നഗരങ്ങളിൽ നിന്നും പുറന്തള്ളുന്ന ഗാർഹിക മലിനജനമാണ് ഇതിന് കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.