22 January 2026, Thursday

സീറോ മലബാര്‍സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 9, 2024 12:36 pm

സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള സിനഡ് ആരംഭിച്ചു. കാനോനിക നിയമങ്ങള്‍ പാലിച്ച് രഹസ്യബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒരു സ്ഥാനാര്‍ത്ഥിയുണ്ടാകില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ നാലാം മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. എറണാകുളം കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 

പന്ത്രണ്ട് വര്‍ഷത്തെ ഭരണനിര്‍വഹണത്തിനു ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, ആരേയും നാമനിര്‍ദേശം ചെയ്യാതെ രഹസ്യസ്വഭാവം നിലനിര്‍ത്തിയാണ് വോട്ടെടുപ്പ് നടക്കുന്നത്. 65 മെത്രാന്‍മാരാണ് സിറോ മലബാര്‍ സഭയ്ക്കുള്ളത്. ഇവരില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 53 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. 80 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് വോട്ട് ചെയ്യാന്‍ സാധിക്കുക. 

ആദ്യ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ രണ്ടാംവട്ട രഹസ്യ വോട്ടിങ്ങിലേക്ക് കടക്കും. രണ്ടാം ഘട്ടത്തിലും ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ ഭൂരിപക്ഷം ലഭിക്കുന്നതുവരെ തിരഞ്ഞെടുപ്പ് നീണ്ട് പോകും. അതേസമയം മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തയാളുടെ അനുമതി തേടിയതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാനിലറിയിക്കും. തുടര്‍ന്ന് സഭാ ആസ്ഥാനമായ കാക്കനാടും വത്തിക്കാനിലും ഒരേ സമയത്താകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആരെന്ന പ്രഖ്യാപനം നടത്തുക.

Eng­lish Summary:
The Syn­od to elect the new Major Arch­bish­op of Syro-Mal­abar Church has started

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.